ലാഹോർ: എപ്പോഴും പണം ചോദിക്കുന്ന രാജ്യമായാണ് പാകിസ്താനെ സൗഹൃദ രാജ്യങ്ങൾ പോലും കാണുന്നതെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. പ്രളയം മൂലം പാകിസ്താനിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ലോയേഴ്സ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് എതെങ്കിലും സൗഹൃദ രാജ്യത്തിലേക്ക് പോവുകയോ ഫോൺകോൾ ചെയ്യുകയോ ചെയ്താൽ പണത്തിനായി യാചിക്കാൻ എത്തിയവരെന്നാണ് പാകിസ്താനെ കുറിച്ച് അവർ പറയുന്നത്. 75 വർഷങ്ങൾക്കിപ്പുറം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്. ചെറുകിട രാജ്യങ്ങൾ വരെ പാകിസ്താനെ മറികടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ അതിവേഗത്തിൽ കുതിക്കുന്ന പണപ്പെരുപ്പത്തിന് ഇംറാൻ ഖാൻ സർക്കാറാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫുമായുള്ള കരാർ ഇംറാൻ ഖാൻ സർക്കാർ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾ അധികാരത്തിലെത്തുമ്പോൾ പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയുടെ അരികിലായിരുന്നു. സഖ്യസർക്കാർ സ്വീകരിച്ച കടുത്ത നടപടികളാണ് പാകിസ്താനെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.