എറണാകുളം-പാലക്കാട്​ മെമു15 മുതൽ

കൊച്ചി: എറണാകുളം-പാലക്കാട് മെമു ഡിസംബർ 15ന്​ സർവിസ്​ ആരംഭിക്കും. 06797/06798 എന്നീ നമ്പറുകളിൽ സ്​പെഷൽ ട്രെയിനായിട്ടായിരിക്കും ഒാടുക. മെമു സർവിസ്​ പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിലാണ്​ പുതിയ തീരുമാനം.

ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്നാലെ​ ട്രെയിൻ സർവിസുകൾ മിക്കതും പുനരാരംഭി​ച്ചിരുന്നു. എന്നാൽ, മെമു​ സർവിസിന്​ അനുമതി നൽകിയിരുന്നില്ല. എറണാകുളം-പാലക്കാട് യാത്രകൾക്കും തിരിച്ചും ഏറെയും ഗുണം ചെയ്യുന്നതാണു മെമു. എറണാകുളം മുതൽ പാലക്കാടുവരെ ​ചെറുതും വലുതുമായ 28 സ്​റ്റേഷനുകളിലാണ്​ ട്രെയിൻ നിർത്തുന്നത്​.

രാവിലെ 7.20ന്​ പാലക്കാടുനിന്ന്​ പുറപ്പെടുന്ന ​മെമു 09.04ന്​ തൃശൂരും 11.15ന് എറണാകുളത്തും എത്തും. ഉച്ചക്ക്​ 2.45ന്​ എറണാകുളം ജങ്​ഷനിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ 4.39ന്​ തൃശൂരും ഏഴിന്​ പാലക്കാട​ുമെത്തും

Tags:    
News Summary - Ernakulam-Palakkad memo from 15 onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.