കോവിഡ് ചികിത്സക്ക് പി.എഫിൽനിന്ന് പണമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായ സാഹചര്യത്തിൽ ചികിത്സാ ചെലവുകളെക്കുറിച്ച് ആശങ്കാകുലരാണ് പലരും. കോവിഡ് ചികിത്സക്കായി എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിൽ (ഇ.പി.എഫ്) നിന്നും പണം പിൻവലിക്കാനാകുന്നത് അംഗങ്ങൾക്ക് ഈ പ്രതിസന്ധിയിൽ ഏറെ ആശ്വാസമാണ് നൽകുന്നത്. ചികിത്സാ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയോ ലോൺ എടുക്കുകയോ ചെയ്യാനുള്ള സൗകര്യമാണ് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇ.പി.എഫ്) ഓർഗനൈസേഷൻ കോവിഡ് കാലത്ത് ഒരുക്കിയിരിക്കുന്നത്.

അടിയന്തര ചികിത്സാ ആവശ്യം, നിർമാണ പ്രവൃത്തി, വീട് വാങ്ങൽ, വീട് പുനരുദ്ധാരണം, വീട് ലോൺ തിരിച്ചടവ്, വിവാഹ ആവശ്യം എന്നിവക്ക് ഇ.പി.എഫ് ലോൺ അനുവദിക്കുന്നുണ്ട്. എന്നാൽ, കോവിഡ് ചികിത്സക്കുള്ള പിൻവലിക്കലിന് പല ഇളവുകളുമുണ്ട്.

കോവിഡ് ചികിത്സക്കായി ഒരു ജീവനക്കാരന് പ്രതിമാസ ശമ്പളത്തിെൻറ ആറിരട്ടിയോ, ജീവനക്കാരൻെറ പങ്ക് പലിശയോടെയോ (ഏത് തുകയാണോ കുറവ്) ഇ.പി.എഫിൽനിന്ന് പിൻ‌വലിക്കാം. ഇത്തരത്തിലുള്ള ഇ.പി‌.എഫ് പിൻ‌വലിക്കലിന് ലോക്ക്-ഇൻ‌ പിരീഡോ, മിനിമം സേവന കാലയളവോ ബാധകമല്ല.

ഇ.പി.എഫിലുള്ള അംഗത്തിെൻറ കോവിഡ് ചികിത്സക്ക് മാത്രമല്ല, ഭാര്യ/ഭർത്താവ്, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ രോഗബാധിതരാണെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അവരുടെ ചികിത്സക്ക് വേണ്ടിയും പണം പിൻവലിക്കാവുന്നതാണ്.

പണം പിൻവലിക്കാൻ ഇ.പി.എഫിൽ അംഗമായ ജീവനക്കാരന് യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ (യു‌.എ‌.എൻ) ആവശ്യമാണ്. മാത്രമല്ല, ജീവനക്കാരൻെറ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഇ.പി.എഫിൽ ചേർത്തിരിക്കുന്ന അക്കൗണ്ടുമായി ചേരുന്നതാകണം. ലോൺ എടുക്കുകയാണെങ്കിൽ സമർപ്പിക്കാൻ തീരുമാനിക്കുന്ന ഐ.ഡിയിൽ ജീവനക്കാരൻെറ ജനനത്തീയതിയും പിതാവിെൻറ പേരും അക്കൗണ്ടിലെ വിവരങ്ങളുമായി ചേരുന്നതായിരിക്കണം.

പിൻവലിക്കുന്ന ഫണ്ട് തേർഡ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.