Posted On
date_range Updated On
date_range എൻജിനിയർ റാഷിദിന്റെ ഇടക്കാല ജാമ്യം 28 വരെ നീട്ടി
ന്യൂഡൽഹി: ജമ്മു- കശ്മീർ ബാരാമുല്ല എം.പി എൻജിനിയർ റാഷിദിന്റെ ഇടക്കാല ജാമ്യം ഡൽഹി അഡീഷനൽ സെഷൻസ് കോടതി ഒക്ടോബർ 28 വരെ നീട്ടി. പിതാവിന്റെ രോഗാവസ്ഥ പരിഗണിച്ച് ജാമ്യം നീട്ടി നൽകണമെന്ന അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
അപേക്ഷയെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എതിർത്തില്ല. സ്ഥിരം ജാമ്യാപേക്ഷ 28ന് ശേഷം പരിഗണിക്കും.
ഭീകരവാദ ഫണ്ടിങ് കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയവെയാണ് എൻജിനിയർ റാഷിദ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.