Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. വെടിവെപ്പിൽ ഒര ു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
രണ്ട് തീവ്രവാദികളെ വധിച്ചതായും അവരിൽ നിന്ന് ആയുധങ്ങളും വെടിേകാപ്പുകളും പിടിച്ചെടുത്തതായും കശ്മീർ സോൺ പൊലീസ് അറിയിച്ചു.
അതേസമയം, ഉറിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.