മുംബൈ: പ്രശസ്തി നേടാൻ സെയ്ഫി ഹോസ്പിറ്റലും ബാരിയാട്രിക് സർജൻ ഡോ. മുഫസൽ ലക്ഡാവാലയും മകളെ കരുവാക്കുകയായിരുന്നുവെന്ന് ആരോപിച്ച്, ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയായി കരുതപ്പെടുന്ന ഇൗജിപ്തുകാരി ഇമാൻ അഹ്മദ് അബ്ദുലാത്തിയുടെ മാതാവ് തന അഹ്മദും രംഗത്ത്. ഇമാെൻറ ശരീരഭാരം കാര്യമായി കുറഞ്ഞിട്ടില്ലെന്ന് സഹോദരി ശൈമ വിഡിയോയിലൂടെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാതാവും രംഗത്തെത്തിയത്.
നടക്കാൻ കഴിയുംവരെ ഇമാനെ ഹോസ്പിറ്റലിൽ പാർപ്പിച്ച് ചികിത്സിക്കുമെന്നാണ് മൂന്നു മാസം മുമ്പ് വീട്ടിലെത്തി ഡോ. മുഫസൽ ലക്ഡാവാല വാക്കുതന്നത്. എന്നാൽ, മകളുടെ ചികിത്സയുടെ പേരിൽ പ്രശസ്തിയും അവാർഡും നേടിയതോടെ അദ്ദേഹം ൈകയൊഴിഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന് ഇമാനെ തിരിച്ചയക്കണം. അവാർഡ്ദാന ചടങ്ങിൽ മകൾ അനക്കമില്ലാതിരിക്കെ അദ്ദേഹം ചിരി നടിക്കുന്നതാണ് കണ്ടത് -54കാരിയായ തന ആരോപിച്ചു.
തെൻറ മകളുടെ ജീവൻ അപകടത്തിലാണെന്നും അവളെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കാൻ സഹായിക്കണമെന്നും തന അഭ്യർഥിക്കുന്നു. ഇൗജിപ്ത് സൈന്യവും അവിടത്തെയും ദുബൈയിലെയും വിവിധ ഹോസ്പിറ്റലുകളും നൽകിയ വൈദ്യസഹായങ്ങൾ വേണ്ടെന്നുവെച്ചാണ് മുംബൈയിലെ ഹോസ്പിറ്റലിനെയും ഡോക്ടറെയും വിശ്വാസത്തിലെടുത്തതെന്ന് ഇമാെൻറ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.