എൻ.സി.പി നേതാവ് അജിത് പവാർ
പൂനെ: മഹാരാഷ്ര്ടയിലെ പൂനെയിൽ ലിഫ്റ്റ് അപകടത്തിൽ നിന്ന് എൻ.സി.പി നേതാവ് അജിത് പവാർ തലനാരിഴക്ക് രക്ഷപ്പെട്ടു. നഗരത്തിലെ ഹർദികർ ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് ലിഫ്റ്റിൽ ഇറങ്ങവേ, ലിഫ്റ്റ് താഴേക്ക് വീഴുകയായിരുന്നു. പവാറിനൊപ്പം മറ്റ് മൂന്ന് പേരും ലിഫ്റ്റിൽ ഉണ്ടായിരുന്നു. എല്ലാവരും അപകടനില തരണം ചെയ്യുകയും ലിഫ്റ്റിൽ നിന്ന് പരിക്കേൽക്കാതെ പുറത്തിറങ്ങുകയും ചെയ്തു.
ഞായറാഴ്ച ബാരാമതിയിൽ നടന്ന ഒരു പരിപാടിയിലാണ് അജിത് പവാർ സംഭവത്തെക്കുറിച്ച് പറഞ്ഞത്. പൂനെയിൽ ഒരു ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴാണ് അപകടമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമയം ലിഫ്റ്റിൽ 90 വയസ്സുള്ള ഡോക്ടർ റെഡികറും ഉണ്ടായിരുന്നു. നാലാം നിലയിലെ ലിഫ്റ്റ് വഴി പോകുമ്പോൾ പെട്ടന്ന് കറണ്ട് പോയി. എന്തെങ്കിലും മനസിലാകും മുമ്പ് നാലാം നിലയിൽ നിന്ന് നിലത്തേക്ക് വീണു. അവസാനം മുൻകരുതലുകൾ എടുത്ത് ലിഫ്റ്റിന്‍റെ വാതിൽ തകർത്ത് പുറത്ത് കടക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അജിത് പവാറും ഡോക്ടറും പൊലീസുകാരും സുരക്ഷിതരായി രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും അജിത് പവാർ പറഞ്ഞു. ബാരാമതിയിൽ എത്തിയ ഉടൻ അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് വീട്ടിലേക്ക് പോയതെന്ന് പവാർ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.