കൽക്കരി പ്രതിസന്ധിക്കിടെ രാജ്യത്ത്​ വൈദ്യുതി ആവശ്യകതയിൽ വർധന

ന്യൂഡൽഹി: കൽക്കരി പ്രതിസന്ധിക്കിടെ രാജ്യത്തെ വൈദ്യുതി ആവശ്യകത വർധിച്ചു. 4.9 ശതമാനം വർധനയാണ്​ ഒക്​ടോബർ മാസത്തി​െൻറ ആദ്യത്തെ രണ്ടാഴ്​ചയിലുണ്ടായത്​. എന്നാൽ, ആവശ്യകതയുമായി താരതമ്യം ചെയ്യു​േമ്പാൾ 1.4 ശതമാനം കുറവ്​ വൈദ്യുതി മാത്രമാണ്​ വിതരണം ചെയ്യാനായത്​. അതേസമയം കൽക്കരി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളിലെ ഉൽപാദനം ഇക്കാലയളവിൽ 3.2 ശതമാനം ഉയർന്നു. സോളാർ വൈദ്യുതിയുടെ സംഭാവന 30 ശതമാനം വർധിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തിന്​ ശേഷം സമ്പദ്​വ്യവസ്ഥയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതാണ്​​ വൈദ്യുതി ആവശ്യകത വർധിക്കാനുള്ള കാരണം. എന്നാൽ, കൽക്കരിക്ഷാമം മൂലം ആവശ്യത്തിന്​ വൈദ്യുതി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്​. പവർകട്ട്​ ഏർപ്പെടുത്തിയാണ്​ പല സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധി മറികടക്കുന്നത്​.

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഉൽപാദകരായ കോൾ ഇന്ത്യ റെക്കോർഡ്​ ഉൽപാദനം നടത്തിയിട്ടും വൈദ്യുതി പ്രതിസന്ധി പരിഹാരമായിരുന്നില്ല. ഉയർന്ന വില മൂലം മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ കൽക്കരി ഇറക്കുമതി ചെയ്യുന്നതിനും പ്രതിസന്ധി നേരിടുകയാണ്​. 

Tags:    
News Summary - Electricity Demand Grows 4.9% Between October 1-15 Amid Coal Supply Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.