ബംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ഇലക്ട്രിക് സ്കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങളും കത്തി നശിച്ചു. വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് മാണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപക്ക് മധുരാജ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയിട്ടത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു.
അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.