Posted On
date_range Updated On
date_range നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം
ചെന്നൈ: റോഡരികിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് കനത്ത പുക ഉയർന്നു. ഉടൻ ബാറ്ററി ഊരിമാറ്റിയതിനാൽ തീപിടിത്തം ഒഴിവായി. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.
ബാറ്ററി മൊഡ്യൂളിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടമയെ അറിയിക്കുകയായിരുന്നു. ഉടൻയുവാവ് ബാറ്ററി ഊരിമാറ്റുകയും ചെയ്തു.
ഇ-ബൈക്കുകൾ ഇത്തരത്തിൽ പുക വമിപ്പിക്കുന്ന മൂന്നാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്. തിരുച്ചിറപ്പള്ളിയിലെ മണപ്പാരി മേഖലയിൽ മറ്റൊരു ഇ-ബൈക്ക് കത്തിനശിച്ചിരുന്നു. മാർച്ച് 30ന് ചെന്നൈയിൽ നിന്ന് സമാനമായ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, മാർച്ച് 26ന് വെല്ലൂരിലെ വീടിന് മുന്നിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.