55 രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്​ മാർച്ച്​ 26ന്​

ന്യൂഡൽഹി: 2020 ഏപ്രിലിൽ കലാവധി അവസാനിക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ മാർച്ച്​ 26 ന്​ നടത്തുമെ ന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. വോ​ട്ടെ ണ്ണൽ അതേ ദിവസം നടക്കും.

മഹാരാഷ്​ട്ര, ഒഡീഷ, പശ്ചിമബംഗാൾ, അസം, ബിഹാർ, ഛത്തീസ്​ഗഢ്​, ഹരിയാന, ഗുജറാത്ത്​, ഹിമാചൽപ്രദേശ്​, ഝാർഖണ്ഡ്​, മധ്യപ്രദേശ്​, മണിപൂർ, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

ഏപ്രിൽ രണ്ടിന്​ കലാവധി അവസാനിക്കുന്ന മഹാരാഷ്​ട്രയിലെ ഏഴ്​ സീറ്റ്​, ഒഡീഷ -നാല്​, തമിഴ്​നാട്​-ആറ്, പശ്ചിമബംഗാൾ -അഞ്ച്​ എന്നിങ്ങനെയും ഏപ്രിൽ ഒമ്പതിന്​ കാലാവധി തീരുന്ന ആന്ധ്രാപ്രദേശിലെ നാല്്​ സീറ്റ്​, ​തെലങ്കാന -രണ്ട്​, അസം-മൂന്ന്​, ബിഹാർ -അഞ്ച്​, ഛത്തീസ്​ഗഢ്-രണ്ട്, ഗുജറാത്ത്​-നാല്​, ഹരിയാന -രണ്ട്, ഹിമാചൽപ്രദേശ്-ഒന്ന്​, ഝാർഖണ്ഡ്​-രണ്ട്​, മധ്യപ്രദേശ്​ -മൂന്ന്​, മണിപൂർ-ഒന്ന്​, രാജസ്ഥാൻ -മൂന്ന്​ എന്നിങ്ങനെയും ഏപ്രിൽ 12ന്​ കാലവധി തീരുന്ന മേഘാലയയിലെ ഒരു സീറ്റിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

Tags:    
News Summary - Elections to 55 Rajya Sabha seats from 17 states on March 26 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.