Posted On
date_range Updated On
date_range തൂക്കുസഭ വന്നാലും സഖ്യമില്ലെന്ന് ബി.ജെ.പി
വാരാണസി: തെരഞ്ഞെടുപ്പിനുശേഷം ഉത്തര്‍പ്രദേശില്‍ തൂക്കുസഭ വന്നാല്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ബി.എസ്.പി അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ളെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നുതന്നെയാണ് വിശ്വാസമെന്ന് പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യു.പിയില്‍ തൂക്കുസഭയാണ് വരാന്‍ പോകുന്നതെന്ന് പ്രവചനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു തന്ത്രത്തിന്‍െറ ഭാഗമായാണ് യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. യു.പിയില്‍ മാത്രമല്ല, ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി സര്‍ക്കാറുണ്ടാക്കും -അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.