ഉപതെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ബി.ജെ.പി

ന്യൂഡൽഹി: രാജ്യത്ത്​ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്ത്​​. ഉത്തർപ്രദേശിൽ ​ഉപതെര ഞ്ഞെടുപ്പ്​ നടന്ന 11 മണ്ഡലങ്ങളിൽ എട്ടിടത്ത്​ എൻ.ഡി.എയും രണ്ടിടത്ത്​ സമാജ്​വാദി പാർട്ടിയും ഒരിടത്ത്​ ബഹുജൻ സമാജ ്​വാദി പാർട്ടിയും മുന്നേറുകയാണ്​.

ഗുജറാത്തിൽ രണ്ട്​ സീറ്റുകളിൽ കോൺഗ്രസ്​ വിജയിച്ചപ്പോൾ ഒരു സീറ്റിൽ ബി. ജെ.പിയാണ്​ ജയം നേടിയത്​. ബീഹാറിലാക​ട്ടെ ആർ.ജെ.ഡിയാണ്​ നേട്ടമുണ്ടാക്കിയത്​. ഉവൈസിയുടെ എ.ഐ.എം.ഐ.എം ​വരവറിയിച്ചതും ശ്രദ്ധേയമാണ്​​. രാജസ്ഥാനിൽ മാൻഡ്​വാ മണ്ഡലത്തിൽ കോൺഗ്രസാണ്​​ ജയം നേടിയത്​. പഞ്ചാബിലും ജനവിധി കോൺഗ്രസിനൊപ്പം നിന്നു.

ഒഡീഷയിൽ ബി.ജെ.ഡിയുടെ റിതു സിൻഹ റെക്കോർഡ്​ ഭൂരിപക്ഷത്തിലാണ്​ ജയിച്ചത്​. തെലുങ്കാനയിൽ ടി.ആർ.എസാണ്​ മുന്നേറ്റം നടത്തിയത്​​. തമിഴ്​നാട്ടിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന രണ്ട്​ മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെ വിജയിച്ചു. ആസാമിലെ മൂന്ന്​ മണ്ഡലങ്ങളിലും ബി.ജെ.പിയാണ്​ ജയം നേടിയത്​. ഹിമാചലിലെ രണ്ട്​ സീറ്റിലും ബി.ജെ.പിയാണ്​ നേട്ടമുണ്ടാക്കിയത്​.

Tags:    
News Summary - By election results-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.