തമിഴ്നാട്ടിൽ ഡി.എം.കെ 54 സീറ്റിലും എ.ഐ.എ.ഡി.എം.കെ 40 സീറ്റിലും ലീഡ് ചെയ്യുന്നു. എ.എം.എം.കെ ഒരു സീറ്റിലും മറ്റുള്ളവരും ഒരു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു.
തമിഴ്നാട്ടിൽ ഡി.എം.കെ 54 സീറ്റിലും എ.ഐ.എ.ഡി.എം.കെ 40 സീറ്റിലും ലീഡ് ചെയ്യുന്നു. എ.എം.എം.കെ ഒരു സീറ്റിലും മറ്റുള്ളവരും ഒരു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു.
ബംഗാളിൽ മന്ത്രി സുബ്രതാ മുഖർജി ബല്ലിഗോജ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
അസമിൽ 25 സീറ്റുകളിൽ ബി.ജെ.പിയും കോൺഗ്രസ് 18 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അസം ജാതീയ പരിഷത്ത് മൂന്നു സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ബംഗാളിൽ ബി.ജെ.പി 52 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് 51 സീറ്റുകളിലും ഇടതുപാർട്ടികൾ രണ്ടുസീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ ബാലറ്റുകൾക്ക് ശേഷം ഇ.വി.എം എണ്ണിത്തുടങ്ങി.
പുതുച്ചേരിയിൽ അഞ്ചിടത്ത് ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ മന്ദഗതിയിലാണ് പുതുച്ചേരിയിൽ
അസമിൽ ബി.ജെ.പി 12 സീറ്റുകൾക്ക് മുന്നിൽ. കോൺഗ്രസ് ഒമ്പതു സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബംഗാളിൽ മമത ബാനർജി പിന്നിൽ. തൃണമൂൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് മമത.
തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ ലീഡ് ചെയ്യുന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 37 സീറ്റിലേക്ക് ലീഡ് ഉയർത്തി. ബി.ജെ.പിക്ക് 25 സീറ്റിലാണ് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.