ന്യൂഡല്‍ഹി: പോളിങ് ശതമാനം സമയാസമയങ്ങളിൽ ലഭ്യമാക്കാൻ പരിഷ്കാരവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. പുതിയ സംവിധാനം പോളിങ് ശതമാനം അറിയിക്കുന്നതിൽ നേരിട്ടിരുന്ന താമസം പരിഹരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംവിധാനം നടപ്പാക്കും.
പുതുതായി അവതരിപ്പിച്ച വി.ടി.ആർ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് വേഗത്തിലും കൃത്യതയിലും അപ്ഡേറ്റ് നൽകാനാവും. ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫിസർ ഓരോ രണ്ട് മണിക്കൂറിലും പുതിയ ഇ.സി.ഐ നെറ്റ് ആപ്പിൽ വോട്ടർമാരുടെ എണ്ണം നേരിട്ട് രേഖപ്പെടുത്തും. പോളിങ് അവസാനിച്ചതിനുശേഷം, പോൾ ചെയ്ത വോട്ടുകളുടെ മണ്ഡലം തിരിച്ചുള്ള ഏകദേശ കണക്കുകൾ വി.ടി.ആർ ആപ്പിൽ ലഭ്യമാകും.
ഹരിയാന, ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം അറിയുന്നതില്‍ താമസം നേരിട്ടതിനെ തുടർന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അട്ടിമറിയാരോപണമടക്കം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധാനം പരിഷ്കരിക്കാൻ കമീഷന് തീരുമാനിച്ചത്. പരിഷ്കരിച്ച സംവിധാനം കൂടുതൽ കാര്യക്ഷമവും സാങ്കേതികവിദ്യയിലൂന്നിയതുമാണെന്ന് കമീഷന് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.