Posted On
date_range Updated On
date_range കമൽ നാഥിനെ താരപ്രചാരക പദവിയിൽ നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിക്കെതിരായ നടപടി.
വനിത സ്ഥാനാർഥിയെ ഐറ്റം എന്ന് വിളിച്ചതാണ് കമൽനാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ് കമീഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാമർശമെന്ന് കണ്ടെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നടത്തിയ പരാമർശങ്ങളും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്നും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.