Posted On
date_range Updated On
date_range മോദിയുടെ ചട്ടലംഘനം: വിശദാംശങ്ങൾ നൽകാനാകില്ലെന്ന് കമീഷൻ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലെ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മേ ാദി ഉൾപ്പെടെയുള്ളവർ പെരുമാറ്റച്ചട്ടലംഘനം നടത്തിയതായുള്ള ആരോപണം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് കമീഷെൻറ പ്രതികരണം. പെരുമാറ്റച്ചട്ടലംഘനവും തുടർന്ന് കമീഷൻ നൽകിയ ക്ലീൻചിറ്റും സംബന്ധിച്ച വിവരം നൽകാനാകില്ല. പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ തീരുമാനമെടുക്കവെ കമീഷണർമാരിൽ ഒരാൾ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പും നൽകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.