Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിൽ ആദ്യ ഡോസ് വാക്സിൻ വോട്ടെടുപ്പിനു മുമ്പ്
ന്യൂഡൽഹി: യു.പി, പഞ്ചാബ് തുടങ്ങിയ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിനു മുമ്പ് എല്ലാ സമ്മതിദായകർക്കും ആദ്യഡോസ് കോവിഡ് വാക്സിൻ നൽകാനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. യു.പിയിൽ 18 കഴിഞ്ഞവരിൽ പകുതിപ്പേർക്കും ആദ്യഡോസ് ഇതിനകം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.
ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ രാജ്യത്താകെ 100 കോടി പേർക്ക് വാക്സിൻ നൽകാനാണ് ഉദ്ദേശം. ആദ്യ ഡോസ് വാക്സിനെങ്കിലും 78 കോടി പേർക്ക് നൽകിക്കഴിഞ്ഞുവെന്നാണ് കണക്ക്. 18 കഴിഞ്ഞ 20 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സിൻ ഇതിനകം നൽകി. ഒരു ഡോസെങ്കിലും കിട്ടിയവർ 62 ശതമാനം. ഉപയോഗിച്ച വാക്സിനിൽ 87.8 ശതമാനവും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.