ബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിക്ക് നേരെ ആക്രമണം; രണ്ട് പ്രവർത്തകർക്ക് വെടിയേറ്റു

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം തുടരുന്നു. ഘാട്ടിലിൽ ബി.ജെ.പി സ്ഥാനാർഥി ഭാരതി ഘോഷിനെതിരെ പോളിങ് സ്റ്റേഷനിൽ പ്രതിഷേധം. ഘോഷിൻെറ വാഹനങ്ങൾ ആക്രമിക്കപ്പെടുക യും ചെയ്തു.

പോളിങ് ഏജൻറുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂൽ കോൺഗ്രസ് വനിതാ പ്രവർത്തക ർ പുറത്താക്കുകയായിരുന്നു. കരഞ്ഞു കൊണ്ടാണ് അവർ ബൂത്ത് വിട്ടത്. അധികം താമസിയാതെ മറ്റൊരു പോളിങ് സ്റ്റേഷനിൽ നിന്ന ും അവരെ പുറത്താക്കി.

ഞാൻ ഒരു സ്ഥാനാർഥിയാണ്. എല്ലായ്പ്പോഴും എനിക്ക് പോളിങ് ബൂത്തിൽ പ്രവേശിക്കാം. എന്നെ തടയാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യണം. തൃണമൂൽ തനിക്കെതിരെ സംഘടിത അക്രമം നടത്തുന്നു- ഭാരതി ഘോഷ് പറഞ്ഞു. അതേസമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ബൂത്തിൽ വീഡിയോ എടുക്കാൻ ഭാരതി ഘോഷ് ശ്രമിച്ചുവെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


പിന്നിട് കശ്പൂരിനടുത്ത് ഭാരതി ഘോഷിൻെറ വാഹനം ആക്രമിക്കുകയും ഗൺമാന് മർദനമേൽക്കുകയും ചെയ്തു. അക്രമണത്തിനിടെ ഭാരതി ഘോഷിൻെറ അംഗരക്ഷകൻെറ വെടിയേറ്റ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു.

കിഴക്കൻ മിഡ്നാപൂരിലെ ഭഗവാൻപൂരിൽ ശനിയാഴ്ച രാത്രി രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെടിയേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ബി.ജെ.പി പ്രവർത്തകൻെറയും ഞായറാഴ്ച രാവിലെ തൃണമൂൽ പ്രവർത്തകൻെറയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്തിൻെറ വിവിധ ഇടങ്ങളിൽ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നുണ്ട്.

Tags:    
News Summary - Election 2019: Bengal BJP Candidate Heckled, Party Accuses Trinamool- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.