Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ആറ് കുട്ടികൾ
റായ്പൂർ: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച കുട്ടികൾ 11-ാം ക്ലാസ് വിദ്യാർഥികളാണെന്നും ഇവർ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ജില്ലാ കലക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ സഹായമായി നാലുലക്ഷം രൂപവീതം നൽകും. പരിക്കേറ്റയാൾക്കും സഹായം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.