അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്?

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരാനൊരുങ്ങി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. ശസ്ത്രക്രിയക്കായി ഇപ്പോൾ ലണ്ടനിലുള്ള അമരീന്ദർ തിരികെയെത്തിയാലുടൻ പ്രഖ്യാപനമുണ്ടാകും. ഇതിന്‍റെ അവസാന ഘട്ട ചർച്ചകൾ നടക്കുകയാണ്. അമരീന്ദർ സിങ്ങിന്‍റെ ആരോഗ്യത്തെ കുറിച്ച് എൻ.ഡി.ടി.വിയോട് പ്രതികരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനത്തെ കുറിച്ച് സൂചനകൾ നൽകിയത്.

50 വർഷം കോൺഗ്രസിൽ നിന്നിട്ടും അടുത്തകാലത്ത് പാർട്ടിയിൽനിന്ന് തിരസ്കരിക്കപ്പെട്ടത് അമരീന്ദറിന് പാർട്ടിയുമായി സ്വരച്ചേർച്ചയില്ലാതാകാൻ കാരണമായിരുന്നു.

പാർട്ടിക്കുള്ളിലെ തർക്കം കാരണം അമരീന്ദറിനെ മാറ്റി ചരൺജിത്ത് സിങ് ചന്നിയെ 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രിയാക്കിയതോടെ അദ്ദേഹം കോൺഗ്രസ് വിടുകയും പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

പാർട്ടി മൂന്ന് തവണയിൽ കൂടുതൽ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും രാഷ്ട്രീയത്തിൽനിന്ന് പിന്മാറില്ലെന്നും അമരീന്ദർ അന്ന് സോണിയ ഗാന്ധിക്കയച്ച കത്തിൽ പറഞ്ഞിരുന്നു. പഞ്ചാബ് ലോക് കോൺഗ്രസിന്‍റെ ജനനം ഇതോടെയാണുണ്ടാകുന്നത്.

കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുമായി സഖ്യം ചേരാതെ പട്യാല സീറ്റിലേക്ക് പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിച്ചിരുന്നു. അന്ന് ജയിച്ചത് ബി.ജെ.പിയാണ്. 

Tags:    
News Summary - Eight months after Congress exit, Amarinder Singh likely to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.