Posted On
date_range Updated On
date_range 16 പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് എട്ടു പേരെ അറസ്റ്റ് ചെയ്തു
സിദ്ദിപേട്ട്: തെലങ്കാനയിൽ പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് എട്ടു പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നഗര പ്രാന്തത്തിൽ ഇവർ 16 പശുക്കളെ കശാപ്പ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
68 പശുക്കളെ സിദ്ദിപേട്ടിലേക്ക് കൊണ്ടുവന്നതായും ഇതിൽ 16 പശുക്കളെ കശാപ്പ് ചെയ്തതായുമാണ് പൊലീസ് പറയുന്നത്. ബാക്കി 52 പശുക്കളെ സ്ഥലത്തുനിന്ന് കണ്ടെത്തുകയും സമീപത്തെ ഗോശാലയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ കർശന നടപടിക്ക് ധനമന്ത്രി ടി. ഹരീഷ് റാവു നിർദേശിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.