ജനാധിപത്യ മൂല്യങ്ങളുടെ ലംഘനം; മാധ്യ​മപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ എഡിറ്റേർസ്​ ഗിൽഡ്​ ഓഫ്​ ഇന്ത്യ

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിയുമായി ബന്ധപ്പെട്ട്​ രാജ്​ദീപ്​ സർദേശായി ഉൾപ്പെടെ ആറു മാധ്യമപ്രവർത്തക​ർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിൽ അപലപിച്ച്​ എഡി​റ്റേർസ്​ ഗിൽഡ്​ ഓഫ്​ ഇന്ത്യ. ഉത്തർപ്രദേശ്,​ മധ്യപ്രദേശ്​ സംസ്​ഥാനങ്ങളിലെ പൊലീസാണ്​ കേസെടുത്തത്​.

രാജ്​ദീപ്​ സർദേശായി, വിനോദ്​ ജോസ്​, സഫർ ആഖ, പരേഷ്​ നാഥ്​, ആനന്ദ്​ നാഥ്​ എന്നീ മാധ്യമപ്രവർത്തകർക്കെതിരെയും ശശി തരൂർ എം.പിക്കെതിരെയുമാണ്​ കേസ്​. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, സമാധന ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ കേസ്​.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ ജനുവരി 26ന്​ നടന്ന അക്രമ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​ത മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി, മധ്യപ്രദേശ്​ പൊലീസ്​ കേസെടുത്തതിനെ അപലപിക്കുന്നു. മനപൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണ്​. മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ചുള്ള ഈ നീക്കം രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്നും മാധ്യമങ്ങൾക്ക്​ തടയിടാനുള്ള നീക്കമാണെന്നും പ്രസിഡന്‍റ്​ സീമ മുസ്​തഫ, സെക്രട്ടറി സജ്ഞയ്​ കപൂർ, ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

മാധ്യമപ്രവർത്തകർക്കെതിരായ എഫ്​.ഐ.ആർ ഉടൻ പിൻവലിക്കണം. മാധ്യമങ്ങ​ളെ ഭയമില്ലാതെ സ്വതന്ത്രമായി റിപ്പോർട്ട്​ ചെയ്യാൻ അനുവദിക്കണമെന്നും എഡിറ്റേർസ്​ ഗിൽഡ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Editors Guild On FIR Vs Rajdeep Sardesai Mrinal Pande Others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.