മോദിയുടെ ബലഹീനത ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ മറികടക്കാൻ അനുവദിക്കരുത്; യു.എസ് തീരുവയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ ​യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികമായി ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ് യു.എസ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അന്യായമായ വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയെ യു.എസ് നിർബന്ധിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ താൽപര്യങ്ങളെ തന്റെ ബലഹീനത മറികടക്കാൻ മോദി അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അദാനിക്കെതിരെ അന്വേഷണം നടക്കുന്നതിനാലാണ് മോദി യു.എസിനെതിരെ ഒന്നും പറയാത്തതെന്ന വിമർശനം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. മോദിയുടെ കൈകൾ ബന്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ​ന്ത്യ​ക്കു​ള്ള തീ​രു​വ 50 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​യ​ർ​ത്തിയിരുന്നു. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂ​ടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന എ​ക്സി​ക്യു​ട്ടി​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചു. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്കം ന​ട​പ്പാ​ക്കു​ന്ന​ത് മൂ​ന്നു​ത​വ​ണ മാ​റ്റി​വെ​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കേ​യാ​ണ് ട്രം​പി​െ​ന്റ ന​ട​പ​ടി. 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം വ്യാ​ഴാ​ഴ്ച നി​ല​വി​ൽ വ​രു​മെ​ങ്കി​ലും പി​ഴ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ 21 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ഇ​ന്ത്യ​ക്കെ​തി​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ധി​ക​തീ​രു​വ ചു​മ​ത്തു​മെ​ന്ന് ട്രം​പ് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​രം ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പി​െ​ന്റ ആ​രോ​പ​ണം. യു​ക്രെ​യ്നു​മാ​യി യു​ദ്ധം തു​ട​രു​ന്ന റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ക്കെ​തി​രെ തീ​രു​വ​ക്ക് പു​റ​മേ, പി​ഴ​യും ചു​മ​ത്തു​മെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Economic blackmail, bid to bully India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.