ഇന്ത്യയിൽ കുടുങ്ങിയ 271 റഷ്യൻ പൗരന്മാർ കൂടി നാട്ടിലേക്ക് 

ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 271 റഷ്യൻ പൗരന്മാർ കൂടി നാട്ടിലേക്ക്. ഡൽഹി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരുടെ യാത്ര. ഡൽഹിയിൽ നിന്ന് സെന്‍റ്പീറ്റേഴ്സ് ബർഗ് വഴിയാണ് സംഘം മോസ്കോയിൽ എത്തുക. 

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് 2,282 പൗരന്മാരെ റഷ്യ തിരിച്ചെത്തിച്ചിരുന്നു. ഇതിൽ 1,065 പേർ ഡൽഹിയിലും 1,217 പേർ ഗോവയിലും കുടുങ്ങി കിടന്നവരാണ്. ബാക്കിയുള്ള 3,609 പേർ പ്രത്യേക വിമാനത്തിനായി കാത്തിരിക്കുകയായിരുന്നു. 

മാർച്ച് 24നാണ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇതേതുടർന്ന് രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെച്ചു. 

Tags:    
News Summary - ecial flight to Moscow evacuates 271 Russians stranded in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.