പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോമുമായി തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സേവനങ്ങൾക്കായി നിലവിലെ 40 ഓളം മൊബൈൽ, വെബ് ആപ്ലിക്കേഷനുകളെ സംയോജിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ.

വോട്ടർമാർ, പോളിങ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർക്ക് ഉപയോഗിക്കാനായി ‘ഇസിഐനെറ്റ്’ എന്ന പ്ലാറ്റ്ഫോം ആണ് കമീഷൻ പുറത്തിറക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപന ചെയ്തിട്ടുള്ളതെന്നും ഉപഭോക്താക്കൾക്ക് ലളിതമായ രീതിയിൽ ഈ സേവനം ഉപയോഗിക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അഞ്ചര കോടിയിലധികം ഡൗൺലോഡുകൾ ഉള്ള വോട്ടർ ഹെൽപ് ലൈൻ ആപ്, വോട്ടർ ടേൺഔട്ട് ആപ്, സിവിജിൽ, സുവിധ 2.0, ഇ.എസ്.എം.എസ്, സാക്ഷം, കെ.വൈ.സി ആപ് തുടങ്ങിയ നിലവിലുള്ള മൊബൈൽ ആപ്പുകളെയും ഏതാനും വെബ്സൈറ്റുകളുമാണ് സംയോജിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - ECI to launch unified digital platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.