Posted On
date_range Updated On
date_range മൊബൈൽ ഫോണിൽ അശ്ലീലം വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് കാരണമെന്ന് ഗുജറാത്ത് മന്ത്രി
മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് പ്രധാന കാരണമെന്ന് ഗുജറാത്ത് മന്ത്രി ഹർഷ് സംഘവി. മൊബൈൽ ഫോണുകളും കുറ്റകൃത്യങ്ങൾ ചെയ്യുന്ന അറിയപ്പെടുന്ന ആളുകളുമാണ് ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതായി ഹർഷ് സംഘവി പറഞ്ഞു.
'ബലാത്സംഗ സംഭവങ്ങളിൽ എപ്പോഴും പൊലീസിനെ കുറ്റപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം സംഭവങ്ങൾ സമൂഹത്തിന് കളങ്കമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം. ഒരു പിതാവ് തന്റെ ചെറിയ മകളെ ബലാത്സംഗം ചെയ്യുമ്പോൾ, ഇതൊരു വലിയ സാമൂഹിക പ്രശ്നമല്ലേ? അച്ഛൻ മകളെ ബലാത്സംഗം ചെയ്താൽ അതിന്റെ കാരണം അയാളുടെ മൊബൈൽ ഫോണാണ്' -സംഘവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.