Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ 4.5 തീവ്രതയിൽ ഭൂചലനം
ശ്രീനഗർ: ജമ്മു കശ്മീരിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച ഉച്ചക്ക് 12.2 നാണ് ഭൂചലനമുണ്ടായത്. കുപ്വാരയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് പ്രകമ്പനമുണ്ടായത്. ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് സീസ്മോളജിക്കൽ സെൻറർ അറിയിച്ചു.
രാവിലെ 11ന് ചെമ്രിയിൽ നിന്നും 54 കിലോമീറ്റർ അകലെ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർ ചലനമെന്നോണം 12 മണിക്ക് വീണ്ടും പ്രകമ്പനമുണ്ടായി.
കഴിഞ്ഞ ദിവസം ലഡാക്കിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.സെപ്റ്റംബർ 22 ന് ശ്രീനഗറിലും ഖാപ്ലുവിലും ഭൂചലനം അനുഭവപ്പെട്ടതായി സീസ്മോളജി സെൻറർ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.