Posted On
date_range Updated On
date_range ആൽവാറിൽ ഭൂകമ്പം; ഡൽഹിയിലും പ്രകമ്പനം
ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 35 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഭൂകമ്പത്തിെൻറ പ്രകമ്പനം ഡൽഹിയിലെ ചില പ്രദേശങ്ങളിലുമുണ്ടായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഭൂകമ്പത്തിെൻറ പ്രകമ്പനമുണ്ടായതായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ജൂൺ മൂന്നിന് നോയിഡയിലും ഭൂകമ്പമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. തുടർച്ചയായ ചെറു ഭൂകമ്പങ്ങളുണ്ടാവുന്നത് ഡൽഹിയിൽ വലിയൊരു ഭൂകമ്പമുണ്ടാവുന്നതിെൻറ സൂചനയാണെന്ന് വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.