Posted On
date_range Updated On
date_range മണിപ്പൂരിലെ സേനാപതിയിൽ ഭൂചലനം
സേനാപതി: മണിപ്പൂരിലെ സേനാപതിയിൽ ശക്തി കുറഞ്ഞ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച അർധരാത്രിയിലാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ മേഖലയിൽ ശക്തി കുറഞ്ഞ നിരവധി ഭൂചലനങ്ങൾ സാധാരണമാണ്.
ജൂൺ ഒന്നിന് സേനാപതി ജില്ലയിൽ 3.2 തീവ്രതയിലും ജൂൺ 19ന് ഇംഫാലിൽ 4.4 തീവ്രതയിലും ജൂൺ 25ന് സന്തേലിൽ 3.5 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജൂലൈ അഞ്ചിന് മേഘാലയയിലെ വെസ്റ്റ് ഗാരോഹില്ലിൽ 3.3 തീവ്രതയിൽ മുമ്പ് ഭൂചലനം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.