Posted On
date_range Updated On
date_range ഗുജറാത്ത് ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ ഭൂചലനം
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ ഭൂചലനം. പുലർച്ചെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയത്. സംഭവത്തിൽ ജീവഹാനിയോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല.
7.40 നാണ് ഗുജറാത്തിലെ രാജ്കോട്ടിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 7.57 ഓടെ അസമിലെ കരിംഗഞ്ചിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂമി കുലുക്കമുണ്ടായി. ഹിമാചൽ പ്രദേശിലെ ഉനയിൽ 4.47നാണ് ഭൂമി കുലുക്കം ഉണ്ടായത്. തീവ്രത 2.3 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.