ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ്​ മ​ല​യാ​ളി യു​വാ​വി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ഇ- ​സി​ഗ​ര​റ്റു​ക​ൾ

ഇ- ​സി​ഗ​ര​റ്റ്​ വി​ൽ​പ​ന; മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രുവിൽ​ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഇ​റ​ക്കു​മ​തി ചെ​യ്ത നി​രോ​ധി​ത ഇ- ​സി​ഗ​ര​റ്റു​മാ​യി മ​ല​യാ​ളി യു​വാ​വ്​ ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യി. ദു​ബൈ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷു​ഹൈ​ബ്​ എ​ന്ന യു​വാ​വാ​ണ്​ ദു​ബൈ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ ഇ- ​സി​ഗ​ര​റ്റ്​ ഇ​റ​ക്കു​മ​തി ചെ​യ്ത​ശേ​ഷം കൊ​റി​യ​ർ വ​ഴി ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​ത്.

എ​സ്.​ജി പാ​ള​യ​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​വ ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി പാ​ൻ മ​സാ​ല ക​ട​ക​ളി​ലൂ​ടെ​ വി​റ്റു​വ​രി​ക​യാ​യി​രു​ന്നു. ആ​റു കോ​ടി​യോ​ളം വി​ല​വ​രു​ന്ന 6,000 ഇ -​സി​ഗ​ര​റ്റാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ അ​റി​യി​ച്ചു.

Tags:    
News Summary - E-cigarette sales- Malayali youth arrested in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.