ട്രെയിൻ യാത്രക്ക്​ ഇ-ആധാർ മതി

ന്യൂഡൽഹി: റെയിൽവേയിൽ ബുക്ക്​ ചെയ്​ത്​ യാത്രചെയ്യുന്നവർക്ക്​ തിരിച്ചറിയൽ കാർഡായി ഇ^ആധാറും ഉ​പയോഗിക്കാം. നിലവിൽ ഫോ​േ​​ട്ടാ പതിപ്പിച്ചിട്ടുള്ള ഒറിജിനൽ ​പ്രിൻറഡ്​ തിരിച്ചറിയൽ കാർഡുകൾ മാത്രമായിരുന്നു ഉപയോഗിക്കാൻ സാധിച്ചിരുന്നത്​. ഇനിമുതൽ ഇ-ആധാർ ഡൗൺലോഡ്​ ചെയ്​തും യാത്രക്ക്​ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാമെന്ന്​ റെയിൽവേ മന്ത്രാലയം വ്യക്​തമാക്കി.

അതേസമയം, ​ജി.എസ്​.ടിയുമായി ബന്ധപ്പെട്ട്​ ഒരു പരിഷ്​കാരവും റെയിൽവേയിൽ വരുത്തിയിട്ടില്ല. യാത്രക്ക്​ ഇളവ്​ ലഭിക്കുന്നതിന്​ ആധാർ കാർഡ്​ നിർബന്ധമാക്കിയതായും ടിക്കറ്റുകൾ പ്രാദേശിക ഭാഷയിൽ ലഭിക്കുമെന്നും തുടങ്ങി സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്​​  ശ്രദ്ധയിൽ​പെട്ടിട്ടുണ്ട്​.

കൂടാതെ, ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്ന സമയത്തിലും തത്​കാൽ ടിക്കറ്റ്​ കാൻസൽ റീഫണ്ട്​ നിയമത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിൽ ഒരു പരിഷ്​കാരവും റെയിൽവേ നടപ്പാക്കിയി​ട്ടില്ലെന്നും മന്ത്രാലയം വ്യക്​തമാക്കി. 

Tags:    
News Summary - e-Aadhaar valid during train journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.