ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന്​ പിന്നാലെ ദുഷ്യന്ത്​ ചൗതാലയുടെ പിതാവിന്​ പരോൾ

ന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പിയുമായി ജെ.ജെ.പി സഖ്യമുണ്ടാക്കിയതിന്​ പിന്നാലെ ദുഷ്യന്ത്​ ചൗതാലയുടെ പിതാവ്​ അജയ്​ ചൗതാലക്ക്​ 14 ദിവസത്തെ പരോൾ അനുവദിച്ചു. അധ്യാപക നിയമന അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട അജയ്​ ചൗതാല നിലവിൽ തീഹാർ ജയിലിലാണ്​.

നാളെ അജയ്​ ചൗതാല ജയിലിൽ നിന്ന്​ പുറത്തിറങ്ങും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ്​ നേടി ദുഷ്യന്ത്​ ചൗതാലയുടെ ജെ.ജെ.പി നിർണായക ശക്​തിയായിരുന്നു. ബി.ജെ.പിക്ക്​ ഹരിയാന ഭരിക്കാൻ ചൗതാലയുടെ പിന്തുണ ആവശ്യമായി വന്നിരുന്നു. തുടർന്ന്​ സംയുക്​തമായി സർക്കാർ രൂപീകരിക്കാൻ ഇരു കക്ഷികളും ധാരണയിലെത്തുകയും ചെയ്​തിരുന്നു.

ദുഷ്യന്ത്​ ചൗതാലയുടെ ജെ.ജെ.പിക്ക്​ ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്നാണ്​ ബി.ജെ.പി അറിയിച്ചിരിക്കുന്നത്​. ദുഷ്യന്ത്​ ചൗതാലയോ മാതാവോ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​.

Tags:    
News Summary - Dushyant Chautala's father granted 14-day furlough-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.