Posted On
date_range Updated On
date_range ദുലർ ചാന്ദ് യാദവിന്റെ മരണം വെടിയേറ്റല്ല
പട്ന: പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിക്കുവേണ്ടിയുള്ള പ്രചാരണത്തിനിടെ മരിച്ച മുൻ അധോലോക നേതാവ് ദുലർ ചാന്ദ് യാദവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉറപ്പുള്ള വസ്തുകൊണ്ടേറ്റ പ്രഹരത്തിലുണ്ടായ ആഘാതത്തിൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലച്ചാണ് മരണം. പാദത്തിനാണ് വെടിയേറ്റത്. ഇത് മരണ കാരണമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. രണ്ടുപേർ അറസ്റ്റിലായി. ജോലിയിൽ അലംഭാവം കാണിച്ചെന്ന കുറ്റം ചുമത്തി ണ്ടു പൊലീസ് സ്റ്റേഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.