കോവിഡ്​ ബാധിച്ച്​ രക്ഷിതാക്കൾ നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക്​ പൂർണമായും ഫീസിളവ്​ നൽകുമെന്ന്​ ​ഡൽഹി യൂനിവേഴ്​സിറ്റി

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ രക്ഷിതാക്കൾ നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക്​ പൂർണമായും ഫീസിളവ്​ നൽകുമെന്ന്​ ​ഡൽഹി യൂനിവേഴ്​സിറ്റി.​ രക്ഷിതാക്കളിൽ ഒരാൾ നഷ്​ടപ്പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കും.

കോവിഡിൽ രക്ഷിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ ലിസ്​റ്റ്​ തയാറാക്കാൻ സർവെ നടത്താൻ കോളജുകളോട്​ യൂനിവേഴ്​സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ഡീൻ ബലറാം പാനി മാധ്യമങ്ങളോട്​ പറഞ്ഞു.

ഫീസിളവിൽ പരീക്ഷാ ഫീസും ഉൾപ്പെടുത്തിയിട്ടു​ണ്ടെന്നും അധികൃതർ അറിയിച്ചു. കോവിഡിൽ രക്ഷിതാക്കൾ നഷ്​ടപ്പെ​ട്ടെന്ന്​ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതോടെ കുട്ടികൾ ഫീസിളവിന്​ അർഹരാകു​െമന്നും യൂനിവേഴ്​സിറ്റി അധികൃതർ പറഞ്ഞു.

വിദ്യാർഥികൾക്ക്​ ഫീസിളവ്​ നൽകുന്നതിനായി കോളജുകളിൽ  കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്​. ഒപ്പം ചില എൻ.ജി.ഒകളെയും  വിദ്യാർഥികൾക്ക് ​ വേണ്ടി കോളജുകൾ സമീപിച്ചിട്ടുണ്ട്​.

Tags:    
News Summary - DU To Provide Full Fee-Waiver To Students Who Lost Parents To Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.