ഇൻഡിഗോ വിമാന സർവീസ് 

മദ്യപിച്ച യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി; അറസ്റ്റിൽ

മുംബൈ: മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി. ഡൽഹി-ഷിർദി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരനെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

വിമാനത്തിന്‍റെ ശുചിമുറിയിൽ വെച്ച് യാത്രക്കാരൻ എയർഹോസ്റ്റസിനെ അനുചിതമായ തരത്തിൽ സ്പർശിക്കുകയായിരുന്നു. തുടർന്ന് എയർഹോസ്റ്റസ് ക്രൂ മാനേജറെ വിവരമറിയിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിമാനം നിലത്തിറങ്ങിയ പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. യാത്രക്കാരൻ മദ്യലഹരിയിലാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. 

Tags:    
News Summary - Drunk passenger molests air hostess on Delhi-Shirdi flight Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.