അവിഹിത ബന്ധം സംശയിച്ച് കൊടുംക്രൂരത; ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി 32കാരൻ

ഭോപ്പാൽ: അവിഹിത ബന്ധമുണ്ടോയെന്ന സംശയത്തിന്‍റെ പേരിൽ മധ്യപ്രദേശിൽ 32കാരൻ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. മദ്യപിച്ചെത്തിയാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭോപ്പാലിലെ നിഷാദ്പുര സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

മകനോടൊപ്പമാണ് പ്രതിയായ പ്രീതം സിങ് സിസോദിയ ഭോപ്പാലിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ സംഗീത ഇന്ദോറിലെ ഒരു ഫാക്ടറിയിൽ സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു. ആഴ്ചയിൽ അവധി ലഭിക്കുന്ന ഒരു ദിവസം മാത്രമാണ് ഇവർ വീട്ടിലെത്താറ്.

ചൊവ്വാഴ്ച ഇവർ വീട്ടിലുണ്ടായിരുന്നു. രാത്രി 11.30ഓടെ മദ്യപിച്ചെത്തിയ പ്രതി മഴു ഉപയോഗിച്ച് ഭാര്യയുടെ വലതു കൈയും കാലും വെട്ടിമാറ്റുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ അയൽക്കാർ ചോരയിൽ കുളിച്ച നിലയിലാണ് ഇവരെ കണ്ടത്. ഭാര്യയുടെ തലവെട്ടുമെന്ന് പറഞ്ഞ് മഴുവോങ്ങിയ പ്രതിയെ അയൽക്കാർ കീഴ്പ്പെടുത്തുകയായിരുന്നു.

സംഗീതയുടെ നില അതീവ ഗുരുതരമാണെന്നും കൈയും കാലും തുന്നിച്ചേർക്കാൻ കഴിയുമോയെന്നത് സംശയകരമാണെന്നും ഡോക്ടർമാർ പറഞ്ഞു.

Tags:    
News Summary - Drunk man chops off wife's hand, foot over suspicion of extramarital affair in Bhopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.