Posted On
date_range Updated On
date_range മദ്യലഹരിയിൽ പാമ്പിനെ കടിച്ചയാൾ ഗുരുതരാവസ്ഥയിൽ
ലഖ്നോ: തന്നെ കടിച്ച പാമ്പിനെ മദ്യലഹരിയിൽ കടിച്ചു മുറിച്ചയാൾ ഗുരുതരാവസ്ഥയിൽ. യു.പിയിലെ എറ്റാ ജില്ലയിലെ ഗ്രാമത ്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
രാജ്കുമാർ എന്നയാളാണ് പാമ്പിനെ കഷണങ്ങളായി കടിച്ചുമുറിച്ചത്. ഞായറാഴ്ച രാത്രി വീട്ടിനകത്തുവെച്ച് രാജ്കുമാറിനെ പാമ്പ് കടിക്കുകയായിരുന്നു. ആ സമയത്ത് മദ്യലഹരിയിലായിരുന്നു ഇയാൾ. ക്ഷുഭിതനായ രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ച് മുറിക്കുകയായിരുന്നു.
വിഷബാധയേറ്റ രാജ്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രാജ്കുമാറിനെ മാറ്റിയെന്നും ചികിത്സിക്കാൻ പണമില്ലെന്നും രാജ്കുമാറിന്‍റെ പിതാവ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.