Posted On
date_range Updated On
date_range ദുരഭിമാനക്കൊല: മകൾക്ക് മയക്കുമരുന്നു നൽകി കനാലിൽ എറിഞ്ഞയാൾ അറസ്റ്റിൽ
മുസഫർനഗർ: 22കാരിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കനാലിൽ തള്ളിയ സംഭവത്തിൽ പിതാവും കൂട്ടാളിയും അറസ്റ്റിൽ. യു.പിയിലെ പരായ് ഗ്രാമത്തിലാണ് ദുരഭിമാനക്കൊല. യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരൻ അർജുെൻറ പരാതിയിൽ യുവതിയുടെ പിതാവ് വീർപാലിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അർജുനുമായുള്ള വിവാഹം കുടുംബത്തിന് ദുഷ്പേരുണ്ടാക്കുമെന്നതിനാൽ മകൾക്ക് മയക്കുമരുന്ന് നൽകിയ ശേഷം കനാലിൽ എറിയുകയായിരുന്നു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.