പൊലീസുകാരെ മജിസ്ട്രേറ്റുകളാക്കി സ്റ്റേഷനുകൾ കോടതികളാക്കുന്നു: കോ​ട​തി​ക്ക് പ​ക​രം സ​മ​ര​ക്കാ​രു​ടെ വി​ധി സ്വ​ന്തം നി​ല​ക്ക് തീ​രു​മാ​നി​ച്ച് പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: അ​റ​സ്റ്റി​ലാ​യ സ​മ​ര​ക്കാ​രെ കോ​ട​തി​ക​ക​ളി​ൽ ജ​ഡ്ജി​മാ​രു​ടെ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് പ​ക​രം ഡ​ൽ​ഹി പൊ​ലീ​സ് സ്വ​യം ന്യാ​യാ​ധി​പ​ന്മാ​രാ​യി സ​മ​ര​ക്കാ​രു​ടെ ത​ട​വും മോ​ച​ന​വും സ്വ​ന്തം നി​ല​ക്ക് തീ​രു​മാ​നി​ക്കു​ന്ന​ത് ക​ണ്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​നം. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും നീ​തി​ന്യാ​യ കോ​ട​തി​ക്കു​മി​ട​യി​ലു​ള്ള അ​ധി​കാ​ര വി​ഭ​ജ​ന ത​ത്ത്വം ലം​ഘി​ച്ച് പൊ​ലീ​സു​കാ​രെ മ​ജി​സ്ട്രേ​റ്റാ​ക്കി​യും സ്റ്റേ​ഷ​നു​ക​ൾ ത​ന്നെ ‘കോ​ട​തി’​ക​ളാ​ക്കി​യു​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്തു​ള്ള​വ​രെ നേ​രി​ടു​ന്ന​ത്.

സൗ​ര​വി​നെ​യും അ​ശു​തോ​ഷി​നെ​യും ജ​യി​ലി​ല​യ​ച്ച​ത് പൊ​ലീ​സ്

സി.​ജെ.​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് ര​ങ്ക എ​ന്നി​വ​​രു​ടെ ജ​യി​ൽ വാ​സ​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സും ജ​ഡ്ജി​യും ഒ​ന്നാ​യി തീ​രു​ന്ന ഡ​ൽ​ഹി രീ​തി ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം കോ​ട​തി​ക്ക് പ​ക​രം ‘സ്പെ​ഷ​ൽ എ​ക്സി​ക്യു​ട്ടി​വ് മ​ജി​സ്ട്രേ​റ്റ്’ പ​ട്ടം ന​ൽ​കി​യ ഡ​ൽ​ഹി പൊ​ലീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലും ജാ​മ്യ​വും തീ​രു​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ന്വേ​ഷ​ണ നി​ർ​വ​ഹ​ണ​വും അ​തി​ൽ തീ​ർ​പ്പ് ക​ൽ​പി​ക്കു​ന്ന നീ​തി​ന്യാ​യ സം​വി​ധാ​ന​വും വേ​ർ​തി​രി​ച്ചു നി​ർ​ത്ത​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക മ​ജി​സ്ട്രേ​ട്ട് പ​ട്ടം ന​ൽ​കി​യ​തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്.

പൊ​ലീ​സ് ക​മീ​ഷ​ണ​ർ​മാ​രെ മ​ജി​സ്ട്രേ​റ്റു​മാ​രാ​ക്കി

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പൊ​ലീ​സ് ക​മീ​ഷ​ണ​ർ, അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് ക​മീ​ഷ​ണ​ർ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ, അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ‘സ്പെ​ഷ​ൽ എ​ക്സി​ക്യു​ട്ടി​വ് മ​ജി​സ്ട്രേ​ട്ട്’(​എ​സ്.​ഇ.​എം) പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൊ​തു​സ​മാ​ധാ​നം ഭം​ഗ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം കൂ​ടി ഇ​വ​ർ​ക്ക് ന​ൽ​കി. സാ​ധാ​ര​ണ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പൊ​ലീ​സ് റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും അ​തി​ൽ വി​ധി പ​റ​യു​ന്ന​തും പൊ​ലീ​സ് ത​ന്നെ.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ക്സി​ക്യു​ട്ടി​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഈ ​അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ പൊ​ലീ​സു​കാ​ർ​ക്ക് ഇ​ത്ത​രം അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ങ്ങ​ൾ അ​ധി​കാ​ര വി​ഭ​ജ​ന ത​ത്ത്വ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്രാ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​താ​ണ്. കാ​ക്കി യൂ​നി​ഫോ​മും മ​ജി​സ്ട്രേ​റ്റി​ന്റെ അ​ധി​കാ​ര​വും ഒ​ന്നി​ച്ചു​ചേ​രു​മ്പോ​ൾ അ​ത് ‘നി​ർ​വ​ഹ​ണ അ​രാ​ജ​ക​ത്വ’​ത്തി​ലേ​ക്ക് ന​യി​ക്കാ​മെ​ന്നാ​യി​രു​ന്നു വി​വാ​ദ രീ​തി റ​ദ്ദാ​ക്കു​ന്ന​തി​ന് മ​ദ്രാ​സ് ഹൈ​കോ​ട​തി പ​റ​ഞ്ഞ ന്യാ​യം.

Tags:    
News Summary - delhi police in CJP protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.