ജയ്പുർ: മുന്നോട്ടുകുതിച്ച ട്രെയിനിൽനിന്ന് താഴെ വീണ യാത്രക്കാരെൻറ ജീവൻ രക്ഷിക്ക ാൻ ഒരു കി.മീറ്ററോളം ട്രെയിൻ പിന്നോട്ട് ഒാടി. രാജസ്ഥാനിലെ അശോക് നഗർ റെയിൽവേ സ് റ്റേഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. അശോക് നഗറിൽനിന്ന് പുറപ്പെട്ട് ഒരു കി.മീറ്റർ പിന്നിട്ടപ്പോഴാണ് മാനസികപ്രശ്നങ്ങളുള്ള യാത്രക്കാരനായ രജേന്ദ്ര എന്ന 32കാരൻ ഒാടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയത്.
കൂടെയുണ്ടായിരുന്ന സഹോദരൻ വിനോദ് കൂടെ ചാടുകയും ചെയ്തു. ഉടൻ യാത്രക്കാർ ട്രെയിൻ ചങ്ങലവലിച്ച് നിർത്തുകയും വിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പേര് വെളിപ്പെടുത്താത്ത േലാക്കോ ൈപലറ്റ്, സമയം കളയാതെ പരിക്കേറ്റ യാത്രക്കാരനുമായി അശോക് നഗർ സ്റ്റേഷൻ വരെ ട്രെയിൻ പിറകോട്ട് ഒാടിച്ചത്. ട്രെയിൻ നിന്ന സ്ഥലത്തേക്ക് ആംബുലൻസിന് എത്തിച്ചേരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ട്രെയിൻ പിറകോെട്ടടുത്തതെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.