മാണ്ഡ്യ കെ.ആർ പേട്ടിൽ മുതിരച്ചെടികൾ കാറിെൻറ ടയറിൽ കുടുങ്ങി തീപിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range റോഡിൽ ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി; തീപിടിച്ച് കാർ നശിച്ചു
ബംഗളൂരു: ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു. മാണ്ഡ്യ കെ.ആർ പേട്ടിലാണ് സംഭവം. മഹാലക്ഷ്മി ലേ ഒൗട്ട് സ്വദേശി രാജഗോപാലിെൻറ കാറാണ് കത്തിയത്.
വിളവെടുത്ത മുതിര വേർപ്പെടുത്താനായി കർഷകർ ചെടികൾ സമീപത്തെ റോഡിൽ വിതറിയിടും. ഇതിന് മുകളിലൂടെ കാർ സഞ്ചരിച്ചതോടെ ഇവ കുടുങ്ങി ചക്രങ്ങൾ കറങ്ങാതെയായി. കാർ നിർത്തി പരിശോധിക്കുന്നതിനിടെ തീ പടർന്നു. ഉടൻ അമ്മയെയും ഭാര്യയെയും മകളെയും പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.