ഡോ. കഫീൽ ഖാന്​ വീണ്ടും സസ്​പെൻഷൻ

ന്യൂഡൽഹി: ഗോരഖ്​പൂർ ശിശുഹത്യയുമായി ബന്ധപ്പെട്ട്​ ഉന്നയിച്ച ആ​േരാപണങ്ങളിൽ നി​െന്നല്ലാം ഡോ.കഫീൽ ഖ​ാനെ കുറ്റ വിമുക്​തനാക്കി ക്ലീൻ ചിറ്റ്​ നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്​ പറുത്തുവന്നതിന്​ പിറകെ ഉത്തർപ് രദേശിലെ ​േയാഗി സർക്കാർ രണ്ടാമതും ​അദ്ദേഹത്തെ സസ്​പെൻഡ്​ ചെയ്​തു. ഉത്തർപ്രദേശിലെ ബഹ്​റൈചിൽ കഴിഞ്ഞ വർഷം മസ്​തി ഷ്​ക ജ്വരം ബാധിച്ച്​ 68 കുട്ടികൾ മരിച്ച ആശുപത്രിയിൽ അനുമതിയില്ലാതെ പോയതും സോഷ്യൽ മീഡിയയിൽ സർക്കാറിനെതിരെ വിമർശനം നടത്തിയതുമാണ്​ പുതിയ സസ്​പെൻഷന്​ കാരണമായി പറഞ്ഞിരിക്കുന്നത്​.

അനുകുലമായ അന്വേഷണ റിപ്പോർട്ട്​ വന്ന ശേഷവും കഫീൽ ഖാനെതിരായ ഒന്നാമത്തെ സസ്​പെൻഷൻ പിൻവലിക്കാൻ യോഗി സർക്കാർ തയാറാകാതിരുന്നത്​ മാധ്യമങ്ങൾ ചർച്ചയാക്കിയതിനിടയിലാണ്​ പുതിയ സസ്​പെൻഷൻ. തനിക്കെതിരായ വേട്ട തുടരുമെന്നാണ്​ ഇത്​ തെളിയിക്കുന്നതെന്നും ജീവന്​ പോലും ഭീഷണിയാണെന്നും കഫീൽ ഖാൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഒന്നാമത്തെ സസ്​പെൻഷൻ തന്നെ അന്യായമാണെന്ന്​ റിപ്പോർട്ട്​ ലഭിച്ചിട്ടും അത്​ നിലിനിൽക്കുകയാണ്​.

യോഗി സർക്കാറിൽ നിന്ന്​ തനിക്ക്​ ക്ലീൻ ചിറ്റ്​ ലഭിച്ചത്​ കൊണ്ട്​ നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കാനാവില്ലെന്നും ഗോരഖ്​പൂരിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും നീതി ലഭിക്കണമെന്നും കഫീൽ ഖാൻ തുടർന്നു. ഗോരഖ്​പൂരിൽ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക്​ നഷ്​ടപരിഹാരം നൽകുകയും അവരുടെ ജീവൻ നഷ്​ടപ്പെടാൻ കാരണക്കാരായവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരികയും വേണം.
Tags:    
News Summary - Dr Kafeel Khan Gorakhpur Child death -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.