ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങൾക്ക് സവിശേഷ തിരിച്ചറിയൽ അതോറിറ്റി ഒാഫ് ഇന്ത്യയുടെ (യു.െഎ.ഡി.എ.െഎ) മുന്നറിയിപ്പ്. 12 അക്ക നമ്പർ ഇൻറർനെറ്റിലോ സോഷ്യൽ മീഡിയയിലോ പരസ്യപ്പെടുത്തുകയോ അതിന് ആരെയെങ്കിലും വെല്ലുവിളിക്കുകയോ ചെയ്യരുതെന്നാണ് യു.െഎ.ഡി.എ.െഎ പ്രസ്താവനയിൽ അറിയിച്ചത്.
തെൻറ ആധാർ നമ്പർ പരസ്യപ്പെടുത്തി അതുപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്താൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) മേധാവി ആർ.എസ്. ശർമ നടത്തിയ വെല്ലുവിളി പൊല്ലാപ്പായതിനെ തുടർന്നാണ് യു.െഎ.ഡി.എ.െഎ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വെല്ലുവിളി സ്വീകരിച്ച് ഹാക്കർമാർ ട്രായ് മേധാവിയുടെ ആധാർ നമ്പറുപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ വരെ കയറിയതായി അവകാശപ്പെട്ടിരുന്നു.
പാസ്പോർട്ട് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ നമ്പർ തുടങ്ങിയവയെ പോലെ ആധാർ നമ്പർ വ്യക്തിപരമായ സ്വകാര്യ വിവരമാണെന്ന് വ്യക്തമാക്കിയ യു.െഎ.ഡി.എ.െഎ അത് പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന വിധത്തിൽ പരസ്യപ്പെടുത്തരുതെന്ന് ഉണർത്തി. ആധാർ നിയമപ്രകാരവും െഎ.ടി നിയമപ്രകാരവും ഇത് അനുവദനീയമല്ല. മറ്റുള്ളവരുടെ ആധാർ നമ്പറുപയോഗിച്ച് അവരുടെ സ്വകാര്യ വിവരങ്ങളിൽ കടന്നുകയറുന്നതും ആധാർ നിയമവും ഇന്ത്യൻ പീനൽ കോഡും അനുസരിച്ച് കുറ്റകരമാണെന്നും യു.െഎ.ഡി.എ.െഎ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.