ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത വിമത നേതാവ് ശങ്കർ സിങ് വഗേലക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. കഴിഞ്ഞ കാലങ്ങളിൽ വഗേലക്ക് വേണ്ടി പാർട്ടി ചെയ്തു നൽകിയ കാര്യങ്ങൾ അദ്ദേഹം മറക്കാൻ പാടില്ലായിരുന്നു. അഹമ്മദ് പേട്ടലിെൻറ വിജയം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
നേരത്തെ കോൺഗ്രസ് വിട്ട വഗേല അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.കോൺഗ്രസ് തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവരെ പിന്തുണക്കുന്നതിൽ കാര്യമില്ലെന്നായിരുന്നു വഗേലയുടെ പ്രതികരണം.
1998 മുതൽ കോൺഗ്രസുമായി സഹകരിക്കുന്ന വഗേല ബി.ജെ.പിയിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സുഹൃത്തുകൂടിയ അഹമ്മദ് പേട്ടലിനെതിരെ വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.