Posted On
date_range Updated On
date_range ശിവസേന കേന്ദ്രഭരണം പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല - സഞ്ജയ് റാവുത്ത്
മുംബൈ: ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന കേന്ദ്രഭരണം പിടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പാർട്ടി വ ക്താവ് സഞ്ജയ് റാവുത്ത്. തെരഞ്ഞെടുപ്പ് മുതൽ മഹാരാഷ്ട്രക്ക് ശിവസേന മുഖ്യമന്ത്രിയെന്ന് താൻ പറയുന്നുണ്ടായിരുന്നു. എന്നാൽ അന്ന് പലരും കളിയാക്കുകയാണുണ്ടായത്. ഇന്ന് ശിവസേനയുടെ സൂര്യയാനം മന്ത്രാലയത്തിൽ എത്തിയിരിക്കുന്നു. സേനാ നേതൃത്വം കേന്ദ്രഭരണം പിടിച്ചാലും അത്ഭുതപ്പെടാനില്ലെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.
ത്രികക്ഷി സഖ്യത്തിെൻറ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിഞ്ജ ചെയ്യും. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോഴും അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.