ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ്; ക്ഷണം ലഭിച്ച ഇന്ത്യക്കാരിൽ മുകേഷ് അംബാനിയും നിത അംബാനിയും

അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കാനെത്തും.

വാഷിംഗ്ടൺ ഡിസിയിൽ വെച്ച് ജനുവരി 20നാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക.

ജനുവരി 18ന് ഇരുവരും യുഎസ് ക്യാപിറ്റോൾ വാഷിംഗ്ടൺ ഡിസിയിലെത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങൾ ശനിയാഴ്ച വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് നടക്കുക. ചടങ്ങിൻ്റെ തലേദിവസം രാത്രി ഡൊണാൾഡ് ട്രംപിനൊപ്പം നിത അംബാനിക്കും, മുകേഷ് അംബാനിക്കും അത്താഴ വിരുന്ന് ഒരുക്കിയതായിഅമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി, ഉഷ വാൻസ് എന്നിവരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.

അംബാനിയെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ​ജെഫ് ബെസോസ്, മാർക്ക് സക്കർബർ​ഗ്, സേവ്യർ നീൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഫ്രഞ്ച് കോടീശ്വരനും ടെക് സംരംഭകനുമായ സേവ്യർ നീൽ ചടങ്ങിൽ പങ്കെടുക്കാനെത്തും. ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാകും ചടങ്ങിൽ പങ്കെടുക്കുക.

 

Tags:    
News Summary - Donald Trumps Inauguration Ceremony Among the invited Indians Mukesh Ambani and Nita Ambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.