ഇന്ത്യ സന്ദർശനത്തിന്​ മുന്നോടിയായി ട്രംപ്​ കോവിഡ്​ പരിശോധന നടത്തിയില്ല -വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന്​ മുന്നോടിയായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കോവിഡ്​ പരിശോധന നടത്തിയിരുന്നില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 24നും 25നുമായിരുന്നു ട്രംപി​െൻറ ഇന്ത്യ സന്ദർശനം. ഇൗ സമയത്ത്​ ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാർച്ച്​ 11നാണ്​ ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്​. അതിനാൽ ട്രംപി​െൻറയും സംഘത്തി​െൻറയും സന്ദർശന വേളയിൽ കോവിഡ്​ പരിശോധന ആവശ്യമില്ലായിരുന്നുവെന്നും ബിനോയ്​ വിശ്വം എം.പിയുടെ ചോദ്യത്തിന്​ മറുപടിയായി വിദേശകാര്യ മന്ത്രാലയം ​രാജ്യസഭയിൽ അറിയിച്ചു.

മാർച്ച്​ നാലുമുതലാണ്​ വിദേശത്തുനിന്നെത്തുവരെ പരിശോധനക്ക്​ വിധേയമാക്കാൻ തുടങ്ങിയത്​. അതിനാൽ ഡോണൾഡ്​ ട്രംപി​െൻറ സന്ദർശനത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായും അറിയിച്ചു.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ 150 രാജ്യങ്ങൾക്ക്​ മരുന്നുകളും ​​െമഡിക്കൽ ഉപകരണങ്ങളും നൽകി പിന്തുണ അറിയിച്ചു. ചൈനയുടെ ഉൾപ്പെടെ 80 രാജ്യങ്ങൾക്ക് 80കോടി​ സഹായ ധനം നൽകി. ജപ്പാൻ, യു.എസ്​, ഫ്രാൻസ്​, ജർമനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക്​ സഹായം നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Donald Trump was not tested for coronavirus when arrived India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.