ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തര വിമാന സർവിസുകൾക്കുള്ള വിലക്ക് ഏപ്രിൽ 14 വരെ നീട്ടി. നിലവിൽ മാർച്ച് 31വരെ പ്രഖ്യാപിച്ച വിലക്കാണ്, രാജ്യമൊന്നടങ്കം ഏർപ്പെടുത്തിയ ലോക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ലേക്ക് നീട്ടിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. അന്താരാഷ്ട്ര സർവിസുകൾക്ക് ഏപ്രിൽ 15വരെ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
‘ഷെഡ്യൂൾ ചെയ്തതും അല്ലാത്തതും സ്വകാര്യ സർവിസുകളുമെല്ലാം വിലക്കിെൻറ പരിധിയിൽ വരും’. -ഡയറക്ടർ ജനറൽ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ പ്രതിസന്ധി നേരിടുന്ന എയർലൈനുകൾ പുതിയ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനായി വേതനം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടി എടുത്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.